യു പിയില്‍ ഗംഗാ നദിയിലെ ഡോള്‍ഫിനെ ഒരു കൂട്ടം യുവാക്കള്‍ തല്ലിക്കൊന്നു

Posted on: January 8, 2021 4:12 pm | Last updated: January 8, 2021 at 8:39 pm

ലക്‌നോ | ഉത്തര്‍ പ്രദേശില്‍ ഡോള്‍ഫിനെ ഒരും സംഘം യുവാക്കള്‍ അതിക്രൂരമായി കൊന്നു. ഡോള്‍ഫിനെ വടിയും ദണ്ഡുമായി തല്ലിക്കൊല്ലുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതുവരെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ 31നാണ് സംഭവം നടന്നതെന്ന് പ്രതാപ്ഗഢ് പോലീസ് അറിയിച്ചു. സംരക്ഷിത ജീവിവര്‍ഗമാണ് ഗംഗയിലെ ഡോള്‍ഫിനുകള്‍. യുവാക്കള്‍ കൂട്ടംകൂടി ശക്തമായി അടിക്കുമ്പോള്‍ ഡോള്‍ഫിന്റെ ശരീരത്തില്‍ നിന്ന് രക്തം ചീറ്റുന്നത് വീഡിയോയിലുണ്ട്.

അടിയേറ്റ് ചത്ത ഡോള്‍ഫിനെ കനാലിന്റെ വശത്താണ് പിന്നീട് കണ്ടത്. ഒരാവശ്യവുമില്ലാതെയായിരുന്നു ഡോള്‍ഫിനെ ഇവര്‍ തല്ലിക്കൊന്നത്. മഴുകൊണ്ടും വെട്ടേറ്റിട്ടുണ്ട്. സമീപ ഗ്രാമവാസികളെയാണ് അറസ്റ്റ് ചെയ്തത്.