മലപ്പുറം ചേകന്നൂരില്‍ വീട്ടില്‍ നിന്ന് 125 പവനും 65,000 രൂപയും കവര്‍ന്നു

Posted on: January 8, 2021 12:42 pm | Last updated: January 8, 2021 at 2:51 pm

മലപ്പുറം | മലപ്പുറത്ത് ചേകന്നൂരിലെ ഒരു വീട്ടില്‍ നിന്ന് 125 പവന്‍ സ്വര്‍ണാഭരണങ്ങളും 65,000 രൂപയും കവര്‍ന്നു. ചേകന്നൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പുറത്തുപോയ വീട്ടുകാര്‍ ഇന്നലെ രാത്രി മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.

പൊന്നാനി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.