സഊദിയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി

Posted on: January 7, 2021 10:51 pm | Last updated: January 7, 2021 at 10:51 pm

ദമാം | സഊദിയില്‍ കൊവിഡ് പ്രതിരോധ കുത്തിവെപ്പിനായി മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ ആപ്പായ സെഹതി ആപ്പ് വഴി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ മൂന്ന് വാക്‌സിനേഷന്‍ സെന്ററുകളില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് കുത്തിവെപ്പ് നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു

പുതുതായി പതിമൂന്ന് കേന്ദ്രങ്ങളില്‍ കൂടി വാകിസ്നേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും,രാജ്യത്തെ സ്വദേ ശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമാണ് കുത്തിവെപ്പ് നല്‍കുന്നതെന്നും മന്ത്രാലയം പറഞ്ഞു ,കൊവിഡ് ബാധിച്ച് രാജ്യത്ത് 6,272 പേരാണ് മരണപെട്ടത്,കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വാക്‌സിന്‍ സ്വീകരിച്ച ശേഷം കുത്തിവെപ്പ് വാക്‌സിന്‍ ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ അഞ്ചിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.