Connect with us

National

മണിപ്പൂർ സംഘർഷം: 51 കുക്കി വിദ്യാര്‍ഥികളെ സ്കൂളിൽ നിന്നും ഒഴിപ്പിച്ച് പോലീസ്

ക്രമസമാധാനനില കണക്കിലെടുത്താണ് ഇത്തരമൊരുനീക്കം.

Published

|

Last Updated

ഇംഫാല്‍| മണിപ്പൂരില്‍ കുകി – നാഗ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് 51 കുകി വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നും ഒഴിപ്പിച്ച് പോലീസ്. ഉഖ്രുല്‍ ജില്ലയില്‍ ജവഹര്‍ നവോദയ വിദ്യാലയ രാംവ സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് മാറ്റിയത്. ക്രമസമാധാനനില കണക്കിലെടുത്താണ് ഇത്തരമൊരുനീക്കം.

ഇവരെ കുകി അധീനതയിലെ കാങ്‌പോക്പി ജില്ലയിലെ സ്‌കൂളിലേക്കാണ്  മാറ്റിയത്. ഇവരില്‍
31 പുരുഷന്മാരും 20 സ്ത്രീകളും ഉള്‍പ്പെടുന്നു. ഒഴിപ്പിക്കലിനിടെ ചിലര്‍ വിദ്യാര്‍ഥികളെ അക്രമികളായി തെറ്റിദ്ധരിച്ചു. തുടര്‍ന്ന് സിവില്‍ സൊസൈറ്റി സംഘടനങ്ങളുടെ പരിശ്രമത്തിന്റെ ഫലമായാണ് വിദ്യാര്‍ഥികളെ സുരക്ഷിതമായി മാറ്റാന്‍ കഴിഞ്ഞത്.

ഷാങ്ഷാക്ക്, രാംവ, ഷോക്വാവോ, ടി.എം കാസോം, എസ്. ലാഹോ തുടങ്ങിയ പ്രദേശങ്ങളിലെ ഗ്രാമവാസികളെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ സിവില്‍ സൊസൈറ്റി സംഘടനകള്‍ നടത്തിയ ശ്രമങ്ങളാണ് വിദ്യാര്‍ഥികളെ സുരക്ഷിതമായി മാറ്റാന്‍ സഹായിച്ചതെന്ന് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.ഉഖ്രുല്‍ ജില്ലയിലെ ലിതാന്‍ സരേയ്‌ഖോങ് മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ മുപ്പതോളം വീടുകളാണ് അഗ്‌നിക്കിരയായത്. ഒരാഴ്ചയിലേറെയായി മേഖല സംഘര്‍ഷത്തില്‍ പുകയുകയാണ്

Latest