Connect with us

Kerala

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് എന്നാണ് വിവരം.

Published

|

Last Updated

കൊല്ലം| കൊല്ലം നിലമേലില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സതേടിയ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. നിലമേല്‍ സ്വദേശികളായ റഷീദ ബീവി, മരുമകനായ ഷാജി എന്നിവര്‍ മരിച്ച സംഭവത്തിലാണ് ചടയമംഗലം പോലീസ് കേസെടുത്തിരിക്കുന്നത്.

മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് എന്നാണ് വിവരം. പോസ്റ്റുമോർട്ട റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ പോലീസിനെ അറിയിച്ചു. കൂടുതല്‍ സ്ഥിരീകരണത്തിനായി പത്തോളജി റിപ്പോര്‍ട്ട് കൂടി ലഭിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെ റസ്റ്റോറന്റില്‍ നിന്നും മീന്‍ വിഭവങ്ങളായിരുന്നു ഇവര്‍ കഴിച്ചത്. ചെമ്മീനും മീന്‍മുട്ടയുമാണ് ഇവര്‍ കഴിച്ചതെന്ന് എന്നാണ് വിവരം. അഞ്ച് പേര്‍ ഭക്ഷണം കഴിച്ചിരുന്നു. ഇതില്‍ മൂന്ന് പേര്‍ക്ക് മടങ്ങും വഴി ദേഹാസ്വാസ്ഥ്യവും ചര്‍ദ്ദിയും അനുഭവപ്പെട്ടതോടെ ചികിത്സ തേടുകയായിരുന്നു.

Latest