നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് നൂറ്‌മേനി കൊയ്യും: മുല്ലപ്പള്ളി

Posted on: January 7, 2021 8:00 pm | Last updated: January 7, 2021 at 11:06 pm

തിരുവനന്തപുരം തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ വിലയിരുത്തി പ്രശ്നങ്ങള്‍ പരിഹരിച്ച് യു ഡി എഫ് മുന്നോട്ട് പോകുമെന്നും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് നൂറു മേനി കൊയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭാ സ്ഥാനാര്‍ഥിത്വത്തിന് കൂടുതല്‍ വിജയ സാധ്യതയുള്ളവരെ പാര്‍ട്ടി രംഗത്തിറക്കും. വിജയ സാധ്യത മാത്രമാണ് പരിഗണന. മറ്റ് താത്പര്യങ്ങളൊന്നുമുണ്ടാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ആര്യാ രാജേന്ദ്രനെ പോലെ 21 വയസുകാരിയ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സി പി എം മേയറാക്കിയതിലും മുല്ലപ്പള്ളി പ്രതികരിച്ചു. കുട്ടികളെ മേയറാക്കി സി പി എം മാര്‍ക്കറ്റിംഗ് നടകത്തുകയാണ്. അതിനേക്കാള്‍ പ്രായം കുറഞ്ഞവരും മത്സരിച്ചിട്ടുണ്ട്. വിജയിച്ചിട്ടുമുണ്ട്. യുവാക്കള്‍ക്ക് എല്ലാകാലത്തും മികച്ച അവസരം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.