ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനം: പഠനം നടത്താൻ സമിതിയെ നിയോഗിച്ചു

Posted on: January 7, 2021 7:21 pm | Last updated: January 7, 2021 at 7:21 pm

തിരുവനന്തപുരം | സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും പരിശീലന ഫീസ് ഏകീകരിക്കാനും പഠനം നടത്തി ശിപാർശകൾ സമർപ്പിക്കാനായി ഒരു മൂന്നംഗ സമിതി രൂപീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനം, അവർ ഈടാക്കുന്ന ഫീസിലെ ഏകീകരണമില്ലായ്മ എന്നിവ സംബന്ധിച്ച് നിരവധി ആക്ഷേപങ്ങൾ ലഭിക്കുന്ന സാഹചര്യത്തിലാണിത്.

സമിതിയിൽ ഗതാഗത കമ്മീഷണർ ചെയർമാനും ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ, ഐ.ഡി.ടി.ആർലെ ജോയിന്റ് ഡയറക്ടർ എന്നിവർ അംഗങ്ങളുമാണ്. ജനുവരി 31 ന് മുൻപ് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.