Kozhikode
മർകസ് സനദ് ദാനം മാർച്ച് 31, ഏപ്രിൽ 1 തിയ്യതികളിൽ

കോഴിക്കോട് | മർകസു സഖാഫത്തി സുന്നിയ്യയിലെ 2200 സഖാഫികൾക്ക് സനദ് നൽകുന്ന സംഗമം 2021 മാർച്ച് 31, ഏപ്രിൽ 1 തിയ്യതികളിൽ നടക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ബുഖാരി ദർസിന്റെ സമാപനമായ ഖത്‍മുൽ ബുഖാരിയും ഇതോടൊപ്പം നടക്കും. മർകസ് എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടത്.
മർകസ് കോൺഫറന്സ് ഹാളിൽ നടന്ന യോഗം സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു ചെയ്തു. കോവിഡാനന്തരം മാറിയ ആഗോള സാഹചര്യത്തിൽ മനുഷ്യ വിഭവശേഷിയുടെയും സാങ്കേതിക വിദ്യയുടെയും സാധ്യതകള് പൂർണ്ണമായി പ്രയോജനപ്പെടുത്തി വിദ്യഭ്യാസ -സാമൂഹിക വികസന മേഖലകളിൽ മർകസ് പുതിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കുകയാണ് എന്നദ്ദേഹം പറഞ്ഞു.
ഈയിടെ വിടപറഞ്ഞ മർകസ് സമ്മേളന സ്വാഗത സംഘം ചെയർമാൻ സയ്യിദ് തലപ്പാറ തങ്ങൾ, സയ്യിദ് മാട്ടൂൽ തങ്ങൾ, ബേക്കൽ ഇബ്രാഹീം മുസ്‌ലിയാർ, എം എൻ സിദ്ധീഖ് ഹാജി ചെമ്മാട് എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തുകയും പ്രാർത്ഥന നടത്തുകയും ചെയ്തു. സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, എ.പി മുഹമ്മദ് മുസ്‌ലിയാർ,വി.പി.എം ഫൈസി വില്യാപ്പള്ളി, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്രി, ഇബ്രാഹീം മാസ്റ്റർ, ഡോ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്,ഡോ.എ.പി അബ്ദുൽ ഹകീം അസ്ഹരി, പ്രൊഫ എ.കെ അബ്ദുൽ ഹമീദ്, വി എം കോയ മാസ്റ്റർ, സി.പി മൂസ ഹാജി, ബി.പി സിദ്ധീഖ് ഹാജി, പി മുഹമ്മദ് യൂസുഫ് , മൊയ്‌തീൻ കുട്ടി ഹാജി, ഇ.കെ മുഹമ്മദ് കോയ സഖാഫി, സി പി ഉബൈദുല്ല സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.