Kerala
സീറ്റുകള്‍ പിടിച്ചെടുക്കുമെന്ന് ഔദ്യോഗിമായി അറിയിച്ചാലുടന്‍ എന്‍ സി പി തീരുമാനം പ്രഖ്യാപിക്കും : ടി പി പീതാംബരന്‍ മാസ്റ്റര്‍

കോട്ടയം | നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുക്കുമെന്ന് ഔദ്യോഗികമായി എല്‍ ഡി എഫ് അറിയിച്ചാല്‍ അപ്പോള്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയതായി അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.
സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് ശരത് പവാര്‍ പറഞ്ഞു. നിയമസഭാ സമ്മേളനം കഴിയുന്നത് വരെ രാഷ്ട്രീയ തീരുമാനത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എകെ ശശീന്ദ്രനും ബാധകാണെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന് മാണി സി കാപ്പനും വ്യക്തമാക്കി. ഇവിടെ എന്‍സിപി തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----