സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ഇന്ന്

Posted on: January 7, 2021 7:12 am | Last updated: January 7, 2021 at 8:37 am

തിരുവനന്തപുരം |  നിയമസഭാ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ഇന്ന് ചേരും. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥിതി ഗതികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

പാലാ സീറ്റില്‍ വിവാദം തുടരുന്ന സാഹചര്യത്തില്‍ സിപിഐ കൈവശം വെക്കുന്ന കാത്തിരപ്പിള്ളി സീറ്റ് സംബന്ധിച്ച് എല്‍ഡിഎഫില്‍ സ്വീകരിക്കേണ്ട നിലപാട് നിര്‍വ്വാഹക സമിതി ചര്‍ച്ച ചെയ്യും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകളിലേക്കും സിപിഐ കടക്കുകയാണ്.