എഫ് സി ഗോവ-ഈസ്റ്റ് ബംഗാള്‍ മത്സരം സമനിലയില്‍

Posted on: January 6, 2021 11:37 pm | Last updated: January 6, 2021 at 11:38 pm

മഡ്ഗാവ് | ഐ എസ് എല്ലില്‍ എഫ് സി ഗോവ-ഈസ്റ്റ് ബംഗാള്‍ എഫ് സി മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഇതോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സിനെ പിന്നിലാക്കി ഈസ്റ്റ് ബംഗാള്‍ ഒമ്പതാം സ്ഥാനത്തേക്ക് കയറി. ഗോവ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ആദ്യം ഗോള്‍ നേടിയിട്ടും 57ാം മിനുട്ടില്‍ ഗോവന്‍ താരത്തിനെ ഫൗള്‍ ചെയ്തതിന് പ്രതിരോധ നിരയിലെ ഡാനിയേല്‍ ഫോക്‌സ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായത് ബംഗാളിന് വിനയായി.

79ാം മിനുട്ടില്‍ ബ്രൈറ്റ് ബഖാരെയിലൂടെയാണ് ഈസ്റ്റ് ബംഗാള്‍ ലീഡ് നേടിയത്. എന്നാല്‍ മേധാവിത്വം നിലനിര്‍ത്താന്‍ ടീമിന് കഴിഞ്ഞില്ല. രണ്ട് മിനുട്ടിനുള്ളില്‍ തന്നെ ഗോവ സമനില ഗോള്‍ നേടി. ദേവേന്ദ്ര മുര്‍ഗാവോന്‍കര്‍ ആയിരുന്നു സ്‌കോറര്‍.