എ എസ് ഐ വില്‍സണ്‍ വധം: ഒരു പ്രതിയെ കൂടി എന്‍ ഐ എ അറസ്റ്റ് ചെയ്തു

Posted on: January 6, 2021 8:32 pm | Last updated: January 6, 2021 at 11:13 pm
കൊല്ലപ്പെട്ട വില്‍സണ്‍

തിരുവനന്തപുരം | കളിയിക്കാവിള എഎസ്‌ഐ വില്‍സണ്‍ വധക്കേസില്‍ കേസില്‍ ഒരു പ്രതികൂടി പിടിയില്‍. തമിഴ്‌നാട് ചെന്നൈ സ്വദേശി ശിഹാബുദീനാണ് പിടിയിലായത്.ചെന്നൈ വിമാനത്താവളത്തില്‍നിന്നും എന്‍ഐഎ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഖത്തറില്‍ ഒളിവില്‍ കഴിഞ്ഞ ഇയാളെ നാടുകടത്തിയിരുന്നു. പ്രതികള്‍ക്ക് തോക്കും തിരകളും എത്തിച്ചു നല്‍കിയത് ശിഹാബദീനാണെന്നാണ് കേസ് അന്വേഷിക്കുന്ന എന്‍ഐഎ പറയുന്നത്.

കളിയിക്കാവിള ചെക്‌പോസ്റ്റില്‍ രാത്രിഡ്യൂട്ടിക്കിടെയാണ് എഎസ്‌ഐ വില്‍സണെ വെടിവച്ചും വെട്ടിയും കൊലപ്പെടുത്തിയത്. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എഎസ്‌ഐ വില്‍സണെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് കളിയിക്കാവിള ചെക്‌പോസ്റ്റ് തെരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലമായിരുന്നത് കൊണ്ടെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു. പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു