കണ്ണൂരില്‍ ആറ് വയസുകാരന് ഷിഗെല്ല രോഗബാധ

Posted on: January 6, 2021 7:41 pm | Last updated: January 6, 2021 at 7:41 pm

കണ്ണൂര്‍ | സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപ്പറമ്പ് സ്വദേശിയായ ആറ് വയസുകാരനാണ് രോഗം കണ്ടെത്തിയത്.

കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ചു ദിവസത്തെ ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ഷിഗല്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.