കയറ്റത്തിൽ റിക്ഷ തള്ളുകയായിരുന്ന ദമ്പതികൾക്ക് ‘കാൽ’ സഹായവുമായി ബൈക്ക് യാത്രികന്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ

Posted on: January 6, 2021 6:27 pm | Last updated: January 6, 2021 at 6:30 pm

ന്യൂഡല്‍ഹി | പാലത്തില്‍ വെച്ച് ആയാസപ്പെട്ട് റിക്ഷ തള്ളുകയായിരുന്ന ദമ്പതികള്‍ക്ക് ഒരു ‘കാല്‍’ സഹായവുമായി ബൈക്ക് സവാരിക്കാരന്‍. നിറയെ സാധനങ്ങളുള്ള റിക്ഷ തള്ളുന്ന ദമ്പതികളെ കണ്ട് നിര്‍ത്തി സഹായം നല്‍കുകയായിരുന്നു.

റിക്ഷ തള്ളുകയായിരുന്ന സ്ത്രീയോട് അതില്‍ കയറിയിരിക്കാന്‍ പറഞ്ഞ ശേഷമായിരുന്നു സഹായം. ഒരു കാല്‍ ഉപയോഗിച്ച് റിക്ഷ തള്ളിക്കൊടുക്കുകയായിരുന്നു. ഇതോടെ കയറ്റമുള്ള പാലം സുഗമമായി കയറാന്‍ ഇവര്‍ക്ക് സാധിച്ചു.

യുട്യൂബില്‍ റാമി റൈഡര്‍ എന്ന പേരുള്ളയാളാണ് ഈ സഹായം ചെയ്തത്. വിരേന്ദര്‍ സേവാഗ് അടക്കമുള്ളവർ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ബൈക്കറുടെ ഹെല്‍മെറ്റില്‍ വെച്ച ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. വീഡിയോ കാണാം:

ALSO READ  അച്ചട്ടായി 2020നെ സംബന്ധിച്ച വിദ്യാര്‍ഥിയുടെ പത്ത് വര്‍ഷം മുമ്പത്തെ പ്രവചനം