കൊവിഡ് വാക്‌സിന്‍; സംഭരണശാലകള്‍ തയാര്‍, ജനുവരി 13ന് വിതരണം ചെയ്യാനായേക്കും

Posted on: January 5, 2021 5:26 pm | Last updated: January 5, 2021 at 8:56 pm

ന്യൂഡല്‍ഹി | കൊവിഡ് വാക്‌സിന്‍ വിതരണം ജനുവരി 13ന് ആരംഭിക്കത്തക്ക തരത്തില്‍ സജ്ജീകരണങ്ങള്‍ നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കര്‍ണാല്‍, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ മെഗാ വാക്‌സിന്‍ സംഭരണ ശാലകള്‍ തയാറായി കഴിഞ്ഞിട്ടുണ്ട്. ശീതീകരിച്ച 29,000 സംഭര ശാലകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇവിടെ നിന്ന് സംസ്ഥാനങ്ങളുടെ സംഭരണ ശാലകളിലേക്ക് വാക്‌സിന്‍ എത്തിക്കും.

മുന്‍ഗണനാ പട്ടിക പ്രകാരമുള്ളവരുടെ വിവരങ്ങള്‍ ആപ്പില്‍ ഉണ്ടാകുമെന്നതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കൊ-വിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണ്ടേ കാര്യമില്ല. എന്നാല്‍, കൊവിഡ് മുന്നണി പോരാളികളായ, ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടവര്‍ സ്വയം ആപ്പില്‍ വിവരങ്ങള്‍ നല്‍കണം.