പാലാരിവട്ടം അഴിമതി; ഇബ്‌റാഹീം കുഞ്ഞിന്റെ ജാമ്യ ഹരജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

Posted on: January 5, 2021 3:06 pm | Last updated: January 5, 2021 at 4:37 pm

കൊച്ചി | പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്‌റാഹീം കുഞ്ഞിന്റെ ജാമ്യ ഹരജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഹരജി മാറ്റിയത്. ഇബ്‌റാഹീം കുഞ്ഞിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു. എന്നാല്‍, ഇബ്‌റാഹിം കുഞ്ഞിന്റെ ആരോഗ്യനില വളരെ മോശമാണെന്നും ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.

വാദങ്ങള്‍ കേട്ട ശേഷം ഹരജി നാളത്തേക്ക് മാറ്റിക്കൊണ്ട് കോടതി ഉത്തരവാകുകയായിരുന്നു.