Connect with us

Saudi Arabia

ദക്ഷിണ കൊറിയന്‍ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു

Published

|

Last Updated

റിയാദ് | സഊദിയിലെ ജുബൈലില്‍ നിന്നും കെമിക്കലുമായി യു എ ഇയിലെ ഫുജൈറ തുറമുഖത്തേക്ക് പുറപ്പെട്ട കൊറിയന്‍ കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്‍ പിടിച്ചെടുത്തു.7,200 ടണ്‍ എത്തനോളുമായി പോവുകയായിരുന്ന ഹാന്‍കുക് ചെമി എന്ന കപ്പലാണ് പിടിച്ചെടുത്തത്. പേര്‍ഷ്യന്‍ ഗള്‍ഫിലെ എണ്ണ മലിനീകരണം മൂലം ഐആര്‍ജിസി നാവികസേന ദക്ഷിണ കൊറിയന്‍ കപ്പല്‍ പിടിച്ചെടുത്തുത്തതായി ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊറിയ, ഇന്തോനേഷ്യ, വിയറ്റ്‌നാം, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാരടങ്ങുന്ന 23 പേരാണ് കപ്പലിലുള്ളതെന്ന് ഷിപ്പിംഗ് കമ്പനി അറിയിച്ചിരിക്കുന്നത്. പിടികൂടിയ കപ്പലും ജീവനക്കാരും ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖ നഗരത്തിലുണ്ടെന്നും അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇറാനും ദക്ഷിണ കൊറിയയും തമ്മിലുള്ള എല്ലാ ഔദ്യോഗിക ആശയവിനിമയ ബന്ധങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്

Latest