Connect with us

Kerala

കുട്ടികളെ കേള്‍ക്കുകയും അര്‍ഹമായ പരിഗണന കൊടുക്കുകയും ചെയ്താല്‍ ഒരു പരിധിവരെ ബാല പീഡനങ്ങള്‍ ഒഴിവാക്കാം: മന്ത്രി കെ കെ ശൈലജ

Published

|

Last Updated

തിരുവനന്തപുരം | മുതിര്‍ന്നവര്‍ കുട്ടികളുടെ ഉടമകളല്ലെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. അച്ഛനമ്മമാര്‍ക്ക് കുട്ടികളോട് അടിമ – ഉടമ ബന്ധമല്ല ഉള്ളത്. വീട്ടുവേലക്കും ബാലവേലയ്ക്കും മറ്റും ദാരിദ്ര്യം മറയാക്കി കുട്ടികളെ വില്‍ക്കുന്ന സംഭവങ്ങള്‍ ഇപ്പോഴും അവിടവിടെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ രക്ഷിതാക്കള്‍ ശിക്ഷാര്‍ഹരാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രിപറഞ്ഞു.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ബാലസൗഹൃദകേരളം പദ്ധതിയുടെ ആദ്യപരിപാടി പാലക്കാട് ജില്ലയിലെ പുതുശ്ശേരിപഞ്ചായത്തില്‍പ്പെട്ട വാളയാറില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുട്ടികള്‍ പറയുന്ന പരാതികള്‍ രക്ഷിതാക്കള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും
അവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് അര്‍ഹമായ പരിഗണന കൊടുക്കുകയും ചെയ്താല്‍ ബാല ലൈംഗിക പീഡനങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ കഴിയും.പല രക്ഷിതാക്കളും
തങ്ങളുടെ കുട്ടികള്‍ അപമാനിക്കപ്പെട്ട സംഭവങ്ങള്‍ പുറത്തു പറയുന്നില്ല. അവരോട് ആവശ്യപ്പെട്ടാലും പരാതി എഴുതി നല്‍കാന്‍ കൂട്ടാക്കുന്നില്ല. രക്ഷിതാക്കള്‍ സഹകരിച്ചെങ്കില്‍ മാത്രമേ ഉദ്യോഗസ്ഥര്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് ഫലമുണ്ടാ
കൂവെന്നും മന്ത്രി പറഞ്ഞു.