കൊച്ചിയില്‍ താമസിക്കുന്ന ആളെന്ന നിലക്ക് വികസനത്തെക്കുറിച്ച് സങ്കല്‍പ്പങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരുന്നുവെന്നും ഇപ്പോഴാണ് അത് പങ്കുവെക്കാന്‍ പറ്റിയ ഒരാളെ കിട്ടിയതെന്നും നടന്‍ ജയസൂര്യ. കൊച്ചിയുടെ പുതിയ മേയര്‍ അനില്‍കുമാറിനെ കാണാനും വിശദമായി സംസാരിക്കാനും സാധിച്ചതോടെ ആ ആഗ്രഹം നിറവേറിയതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
വിദേശ നഗരങ്ങളുടെ ഫോട്ടോകള്‍ കണ്ടിട്ടില്ലേ? എത്ര വൃത്തിയുള്ള സ്ഥലങ്ങള്‍. അത്തരത്തില്‍ കൊച്ചിയുടെ മുഖച്ഛായ മാറ്റണമെന്ന ആശയം അദ്ദേഹവുമായി സംസാരിച്ചു. നല്ല റോഡുകള്‍ നിര്‍മിക്കണം. ചവറ്റുകൊട്ടകള്‍ സ്ഥാപിച്ച് പൊതു ഇടങ്ങള്‍ മാലിന്യ മുക്തമാക്കണം. ഒപ്പം റോഡിനിരുവശവും സിഗ്നലുകളിലും ചെടികളും പൂക്കളും വച്ചുപിടിപ്പിക്കണം. പച്ചപ്പ് കണ്ണിന് തരുന്ന കുളിര്‍മയും മനസ്സിന് തരുന്ന പോസിറ്റിവിറ്റിയും പകരം വെക്കാന്‍ മറ്റെന്തുണ്ട്. മേയറുടെ മനസ്സിലും ഇതേ ആശയം ഉണ്ടായിരുന്നെന്ന് അദ്ദേഹവും പറഞ്ഞു.
അദ്ദേഹം മേയറായപ്പോള്‍ തന്നെ വിളിച്ചിരുന്നു. നേരിട്ട് കാണണമെന്ന് ആഗ്രഹവും പ്രകടിപ്പിച്ചു. എന്നാല്‍ അപ്രതീക്ഷിതമായാണ് അദ്ദേഹം നേരിട്ട് കാണാനെത്തിയത്. ഹൃദ്യമായി ഇടപെടുന്ന നല്ല കേള്‍വിക്കാരനായ സൗമ്യനായ ഒരാള്‍. തീര്‍ച്ചയായും ആരുടെ എന്ത് പ്രശ്നത്തിനും ഒരു പരിഹാരം അദ്ദേഹത്തിന്റെ പക്കലുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: