കേരള ബേങ്കിനെതിരായ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന് വിട്ടു

Posted on: January 4, 2021 5:36 pm | Last updated: January 4, 2021 at 6:02 pm

കൊച്ചി | ആര്‍ ബി ഐ ലൈസന്‍സില്ലാതെയാണ് കേരള ബേങ്കിന്റെ ഭൂരിപക്ഷം ശാഖകളും പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച് കേരളാ ബേങ്കിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജി ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഡിവിഷന്‍ ബഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിനാണ് ഹരജി കൈമാറിയത്. ഹരജി പൊതുതാത്പര്യ സ്വഭാവമുള്ളതാണെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി സ്വീകരിച്ചത്.

ബേങ്കിംഗ് നിയന്ത്രണ നിയമ പ്രകാരം 20 ശാഖകളുടെയും മൂന്ന് റീജ്യണല്‍ ഓഫീസുകളുടെയും പ്രവര്‍ത്തനത്തിനു മാത്രമാണ് ബേങ്കിന് ആര്‍ ബി ഐ ലൈസന്‍സ് ലഭിച്ചതെന്ന് ഹരജിയില്‍ പറയുന്നു.