Connect with us

Kerala

സി പി എം അപകടകരമായ രാഷ്ട്രീയം കളിക്കുന്നു: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | സി പി എം അപകടകരമായ രാഷ്ട്രീയം കൡക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി ജെ പിയെ വളര്‍ത്തിയ യു ഡി എഫിനെ ദുര്‍ബലപ്പെടുത്തുക എന്ന ഹീന ബുദ്ധിയാണ് ഇതിന് പിന്നില്‍. ലീഗിനെ ചെളിവാരിയെറിയാന്‍ ബോധപൂര്‍വ്വ ശ്രമം നടക്കുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സി പി എം രഹസ്യകൂട്ടുകെട്ടുണ്ടാക്കി. ഇത് വിജയിച്ച സാഹചര്യത്തിലാണ് വീണ്ടും വര്‍ഗീയ ദ്രുവീകരണത്തിന് ശ്രമിക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

മതേതരത്തെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടി സി പി എം ശ്രമിക്കുന്നു. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ വിത്യാസം സംഘര്‍ഷമാക്കാന്‍ ശ്രമിക്കുന്നു. നാല് വോട്ടിന് വേണ്ടി ഏത് വര്‍ഗീയ കാര്‍ഡും കളിക്കാന്‍ സി പി എമ്മിന് മടിയില്ല എന്നതാണ് ഇപ്പോള്‍ തെളിയിക്കുന്നത്. സി പി എം തീകൊള്ളികൊണ്ട് തല ചൊറിയുകയാണ്.

യു ഡി എഫിന്റെ അടിത്തറ ഇപ്പോഴും ശക്തമാണ്. വോട്ട് ശതമാനം പരിശോധിച്ചാല്‍ അത് വ്യക്താകും. ചിഞ്ഞ് നാറിയ സര്‍ക്കാറനുള്ള അംഗീകാരമായാണ് ഇപ്പോഴത്തെ വിജയം കൊട്ടിഘോഷിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന രാജ്യദ്രോഹ, അഴിമതി കേസുകള്‍ക്ക് ഈ തിരഞ്ഞെടുപ്പ് പരിഹാരം ഉണ്ടാക്കിയിട്ടില്ല. പ്രതിപക്ഷ ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. സര്‍ക്കാറിന്റെ അഴിമതി പൂര്‍ണമായും ചര്‍ച്ചയാക്കാന്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. പരാജയത്തെക്കുറിച്ച വിലയിരുത്തല്‍ നടക്കുകയാണെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്നാല്‍ പൂര്‍ണ തോതിലുള്ള രാഷ്ട്രീയ വിലയിരുത്തല്‍ അല്ലെന്നും ചെന്നിത്തല പറഞ്ഞു.