റിവാരി | റിവാരി- ആല്‍വാര്‍ അതിര്‍ത്തിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ച കര്‍ഷകര്‍ക്കെതിരെ കണ്ണീര്‍ വാതകം പ്രയോഗിച്ച് ഹരിയാന പോലീസ്. സംഘര്‍ഷത്തിന്റെ വക്കോളമെത്തിയിരുന്നു സ്ഥിതിഗതികള്‍. പോലീസ് നിരവധി തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു.
കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന പ്രധാന സ്ഥലത്തേക്ക് പോകാനായി ശ്രമിച്ച കര്‍ഷകരെയാണ് തടഞ്ഞത്. പോലീസ് ബാരിക്കേഡുകള്‍ മറികടന്ന് പോകാനാണ് ശ്രമിച്ചത്. പ്രദേശത്തെ മേല്‍പ്പാലത്തിൽ വെച്ച് കര്‍ഷകരെ പോലീസ് തടഞ്ഞു.
കേന്ദ്രവും കര്‍ഷകരും നാളെ ആറാം വട്ട ചര്‍ച്ച നടത്തുന്ന വേളയിലാണ് ഹരിയാനയില്‍ കര്‍ഷകരെ തടഞ്ഞത്. നാളത്തേത് അവസാനത്തെ ചര്‍ച്ചയാണെന്ന് കര്‍ഷകര്‍ നിലപാടെടുത്തിട്ടുണ്ട്.