കോവിഷീല്‍ഡ് വാക്‌സിന്‍ സര്‍ക്കാറിന് 200 രൂപക്കും പൊതുജനങ്ങള്‍ക്ക് 1000 രൂപക്കും ലഭ്യമാക്കാനാകും: സെറം മേധാവി

Posted on: January 3, 2021 8:48 pm | Last updated: January 4, 2021 at 7:46 am

പുനൈ | കോവിഷീല്‍ഡ് വാക്‌സിന്‍ സര്‍ക്കാരിന് 200 രൂപക്കും പൊതുജനങ്ങള്‍ക്ക് 1,000 രൂപക്കും ലഭ്യമാക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല. അഞ്ച് കോടി ഡോസ് വാക്‌സിനുകള്‍ക്ക് അധികൃതരുടെ അനുമതി ലഭിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

വാക്‌സിന്‍ കയറ്റുമതി സംബന്ധിച്ച് സൗദി അറേബ്യ അടക്കം ഏതാനും രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ വാക്‌സിന്റെ കയറ്റുമതി സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.അനുമതി ലഭിച്ചാല്‍ 68 രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി നടത്താനാകും. മിനിറ്റില്‍ 5,000 ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ശേഷിയുണ്ടെന്നും പൂനവാല പറഞ്ഞു.