മുംബൈ | ഓഹരികളില്‍ കൃത്രിമം കാണിച്ചതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസിനും ചെയര്‍മാന്‍ മുകേഷ് അംബാനിക്കും പിഴ. സെബിയാണ് പിഴയിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 25 കോടിയും അംബാനി 15 കോടിയും 45 ദിവസത്തിനുള്ളില്‍ പിഴയായി ഒടുക്കണം. ഇതു കൂടാതെ നവി മുംബൈ സെസ് കമ്പനി 20 കോടി, മുംബൈ സെസ് കമ്പനി 10 കോടി എന്നിങ്ങനെയും അടയ്ക്കണം. 2007- ല്‍ റിലയന്‍സ് പെട്രോളിയം ഓഹരികളില്‍ കൃത്രിമം കാണിച്ചതിനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിനും മുകേഷ് അംബാനിക്കും സെബി പിഴയിട്ടത്.
2007ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ബന്ധപ്പെട്ട സ്ഥാപനങ്ങളും റിലയന്‍സ് പെട്രാേളിയവുമായി വ്യാപാരം നടത്തുകയും കൊള്ളലാഭം നേടുകയും ചെയ്തുവെന്നാണ് സെബിയുടെ 95 പേജുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നത്.