തൊഴിലുറപ്പു ജിയോടാഗിനു പോയ ഓവർസിയറെ കാട്ടുപന്നി ആക്രമിച്ചു

Posted on: January 2, 2021 8:28 pm | Last updated: January 2, 2021 at 8:28 pm
പത്തനംതിട്ട | ഇലന്തൂർ  ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ മധുമലയിൽ തൊഴിലുറപ്പു പ്രവൃത്തിയുടെ ജിയോടാഗിനു പോയ ഓവർസിയറെ കാട്ടുപന്നി ആക്രമിച്ചു. ഇലന്തൂർ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പു പദ്ധതി ഓവർസിയർ അനീഷ് വി നായരാണ് (34) കാട്ടുപന്നിയുടെ കുത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ മലയിൽ നിന്നും മലക്കം മറിഞ്ഞു വീണ അനീഷിന് കൈകാലുകൾക്കും നടുവിനും പരുക്കേറ്റു.

അനീഷ് സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.