തമിഴ്‌നാട് കോണ്‍ഗ്രസിലെ പുതിയ നേതൃത്വത്തിനെതിരെ കാര്‍ത്തി ചിദംബരം

Posted on: January 2, 2021 6:46 pm | Last updated: January 2, 2021 at 6:47 pm

ചെന്നൈ |  തമിഴ്നാട് കോണ്‍ഗ്രസിലെ പുതിയ കമ്മിറ്റിക്കെതിരെ വിമര്‍ശനവുമായി ശിവഗംഗ എം പിയും പി ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരം. കൂറെ ആളുകളെ സംസ്ഥാന നേതൃത്വത്തില്‍ ഉള്‍പ്പെടുത്തിയത്‌കൊണ്ട് കാര്യമില്ല. ഒരു സൂപ്പര്‍ ജംബോ കമ്മിറ്റിയല്ല, സമഗ്രമായ ടീമാണ് വേണ്ടത്. ഇപ്പോഴത്തെ വലിയ കമ്മിറ്റികൊണ്ട് ഒരു കാര്യവുമില്ല. തിരഞ്ഞെടുപ്പിന് 90 ദിവസം മാത്രം ശേഷിക്കെ ഞങ്ങള്‍ക്ക് അധികാരവും ഉത്തരവാദിത്തവുമുള്ള ഒരു ടീമാണ് ആവശ്യമെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാല്‍ എന്നിവരെ ടാഗ് ചെയ്തായിരുന്നു കാര്‍ത്തിയുടെ ട്വീറ്റ്.

അടുത്തിടെ നടന്ന പുസംഘടന പ്രകാരം സംസ്ഥാന കോണ്‍ഗ്രസിന് 32 വൈസ് പ്രസിഡന്റുമാരും 57 ജനറല്‍ സെക്രട്ടറിമാരും 104 സെക്രട്ടറിമാരുമാണുള്ളത്.