ന്യൂഡല്‍ഹി | മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലശ്കർ കമാൻററുമായ സാകി-ഉര്‍-റഹ്മാന്‍ ലഖ്‌വി പാക്കിസ്ഥാനില്‍ അറസ്റ്റിലായി. തീവ്രവാദികള്‍ക്ക് ധനസഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ലാഹോര്‍ പോലീസ് സ്റ്റേഷനില്‍ പഞ്ചാബ് തീവ്രവാദ വിരുദ്ധ സ്‌കോഡ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ലഖ് വിയെ പിടികൂടിയത്.
തീവ്രവാദികള്‍ക്ക് നല്‍കായി സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് ഇയാള്‍ ഡിസ്‌പെന്‍സറി നടത്തുകയായിരുന്നു. മുംബൈ ആക്രമണത്തെത്തുടര്‍ന്ന് 2008 ല്‍ ലഖ്വിയെ യുഎന്‍ ആഗോള തീവ്രവാദിയായി നിയമിച്ചിരുന്നു. 2008 ല്‍ നടന്ന 26/11 മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യ ആസൂത്രകനായിരുന്നു ഇയാള്‍.
ആറ് വര്‍ഷത്തോളം തടങ്കലില്‍ കഴിഞ്ഞതിനെത്തുടര്‍ന്ന് 2015 ഏപ്രിലിലാണ് ഇയാള്‍ പാകിസ്ഥാനില്‍ ജയില്‍ മോചിതനായത്.