ന്യൂഡല്‍ഹി | രാജ്യത്ത് ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി പേര്‍ക്ക് മാത്രമായിരിക്കും സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. ബാക്കിയുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കണമോ എന്ന കാര്യത്തില്‍ ജൂലൈയില്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
നേരത്തെ ഇതുസംബന്ധിച്ച് മന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണക്ക് ഇടയാക്കിയിരുന്നു. രാജ്യത്തുടനീളം മുഴുവന്‍ പേര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭിക്കുമെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. ഇതേ തുടര്‍ന്നാണ് ഹര്‍ഷവര്‍ധന്‍ നിലപാട് വ്യക്തമാക്കി ട്വീറ്റ് ചെയ്തത്.
വാക്‌സിന്‍ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തരുതെന്നും എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് വാക്‌സിന്‍ വിതരണം ചെയ്യുകയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പോളിയോ വാക്‌സിന്‍ ആദ്യമായി നടത്തി സമയത്തും ഇത്തരം ആശങ്കകള്‍ ഉയര്‍ന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു.