രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം സൗജന്യമായി; കിംവദന്തികള്‍ പരത്തരുതെന്ന്‌ കേന്ദ്രം

Posted on: January 2, 2021 12:31 pm | Last updated: January 2, 2021 at 4:22 pm

ന്യൂഡല്‍ഹി | രാജ്യത്താകമാനം കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍.വാക്സിന്‍ വിതരണം സൗജന്യമായിട്ടായിരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കേന്ദമ്രന്ത്രി.കൊവിഡ് വാക്‌സിനെക്കുറിച്ച് ഒരുവിധത്തിലുള്ള തെറ്റിദ്ധാരണയുടെയും ആവശ്യമില്ല. വാക്‌സിന്‍ സംബന്ധിച്ച് എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചതായും കേന്ദ്ര മന്ത്രി പറഞ്ഞു. വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റണ്‍ നടക്കുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം.

വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് കിംവദന്തികള്‍ പരത്താന്‍ പാടില്ല. എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചിട്ടുണ്ട്. പോളിയോ വാക്‌സിന്‍ ആദ്യമായി നല്‍കിയ സമയത്തും ഇത്തരത്തിലുള്ള കിംവദന്തികള്‍ പരന്നിരുന്നു. എന്നാല്‍ പിന്നീട് അതിന്റെ സുരക്ഷയെക്കുറിച്ച് എല്ലാവര്‍ക്കും ബോധ്യമായെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ രണ്ടാം തവണയാണ് ഡ്രൈ റണ്‍ നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആസ്സാം, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുത്ത ജില്ലകളില്‍ 28, 29 തീയതികളിലായി ഡ്രൈ റണ്‍ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യം തയ്യാറാക്കിയിരുന്നമാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചതായും മന്ത്രി വ്യക്തമാക്കി.

ഓക്‌സഫഡ് യൂണിവേഴ്‌സിറ്റിയും മരുന്ന് നിര്‍മാണ കമ്പനിയായ ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനായ കോവിഷീല്‍ഡിന് അനുമതിക്കായി കേന്ദ്രസര്‍
ക്കാരിന്റെ വിദഗ്ധ സമിതി ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന് ശിപാര്‍ശ നല്‍കിയിരുന്നു