മുന്‍ കേന്ദ്രമന്ത്രി ബൂട്ടാസിങ് അന്തരിച്ചു

Posted on: January 2, 2021 10:54 am | Last updated: January 2, 2021 at 12:33 pm

ന്യൂഡല്‍ഹി | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ബൂട്ടാസിങ് അന്തരിച്ചു. 86 വയസായിരുന്നു. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു.

അകാലി ദള്‍ അംഗമായിരുന്ന ബൂട്ടാസിങ് 1960ലാണ് കോണ്‍ഗ്രസിലെത്തുന്നത്. 1962ല്‍ സാധന മണ്ഡലത്തില്‍നിന്നും ലോക്‌സഭയിലെത്തി. കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.