സിപിഎം സംസ്ഥാന കമ്മറ്റി ഇന്ന്; തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ചര്‍ച്ചയാകും

Posted on: January 2, 2021 6:42 am | Last updated: January 2, 2021 at 8:39 am

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്്. തിരഞ്ഞെടുപ്പ് ഫലം യോഗം വിലയിരുത്തും. ജില്ല തിരിച്ചുള്ള പ്രകടനവും അവലോകനവും ഉണ്ടാകും.

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്യും. ആലപ്പുഴ ജില്ലയിലെ വിഭാഗീയയും സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്.