തൃശൂരില്‍ വോള്‍വോ ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരുക്ക്

Posted on: January 1, 2021 11:22 pm | Last updated: January 1, 2021 at 11:33 pm

തൃശൂര്‍ | തൃശൂര്‍ തോട്ടപ്പടി ദേശീയപാതയില്‍ വോള്‍വോ ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരുക്കേറ്റു. തൃശൂര്‍-ബെംഗളൂരു ബസാണ് അപകടത്തില്‍ പെട്ടത്. പരുക്കേറ്റവരില്‍ രണ്ട് സ്ത്രീകളുടെ നില ഗുരുതരമാണ്.

മണ്ണുത്തി കൃഷി ഓഫീസിനു സമീപത്താണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് ബസ് മറിഞ്ഞത്.