നെയ്യാറ്റിന്‍കര സംഭവം; റൂറല്‍ എസ് പി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Posted on: January 1, 2021 11:03 pm | Last updated: January 2, 2021 at 7:19 am

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ സ്ഥലം ഒഴിപ്പിക്കലിനിടെ ആത്മഹത്യാ ഭീഷണി മുഴക്കിയ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം റൂറല്‍ എസ് പി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം റെയ്ഞ്ച് ഡി ഐ ജിക്കാണ് എസ് പി. ബി അശോകന്‍ റിപ്പോര്‍ട്ട് കൈമാറിയത്.

കേസിലെ അന്വേഷണം സര്‍ക്കാര്‍ ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചിട്ടുണ്ട്. ലോക്കല്‍ പോലീസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂനിറ്റിന് അന്വേഷണ ഉത്തരവ് കൈാറി ഡി ജി പി ഉത്തരവ് പുറത്തിറക്കി.