Kerala
യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; രണ്ടുപേര്‍ അറസ്റ്റില്‍
മലപ്പുറം | മലപ്പുറം ജില്ലയിലെ പന്താവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. വട്ടംകുളം സ്വദേശികളായ മേനോപറമ്പില്‍ എബിന്‍, അധികാരിപ്പടി ഹൗസില്‍ സുഭാഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആറ് മാസം മുമ്പാണ് സംഭവം നടന്നത്. പന്താവൂര്‍ കാളാച്ചാല്‍ സ്വദേശി ഇര്‍ഷാദിനെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം ഇര്‍ഷാദിന്റെ മൃതദേഹം പ്രദേശത്തെ കിണറ്റില്‍ കൊണ്ടിടുകയായിരുന്നുവെന്നാണ് സൂചന. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്.
---- facebook comment plugin here -----




