ബ്രിട്ടണിലേക്കുള്ള വിമാന സർവീസ് ജനുവരി എട്ടിന് പുനരാരംഭിക്കും

Posted on: January 1, 2021 8:55 pm | Last updated: January 1, 2021 at 11:06 pm

ന്യൂഡല്‍ഹി | ജനതിക മാറ്റം സംഭവിച്ച കൊറോണ വെെറസ് ബ്രിട്ടണില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇന്ത്യ- യു കെ വിമാന സര്‍വീസ് ജനുവരി എട്ടിന് പുനരാരംഭിക്കും. ഡിസംബര്‍ അവസാന വാരത്തിലാണ് സർവീസ് നിർത്തിവെച്ചത്.

ജനുവരി 23 വരെ ആഴ്ചയില്‍ 15 സര്‍വീസുകളാകും ഉണ്ടാകുക. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നാകും സർവീസുകളെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചു. സര്‍വീസുകളുടെ വിശദാംശങ്ങള്‍ ഡിജിസിഎ ഉടന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.