നിയമസഭയില്‍ പ്രതിപക്ഷത്ത് കുഞ്ഞാലിക്കുട്ടി ഉണ്ടാകുന്നത് സ്വാഗതാര്‍ഹം: മുഖ്യമന്ത്രി

Posted on: January 1, 2021 6:44 pm | Last updated: January 1, 2021 at 6:44 pm

തിരുവനന്തപുരം | മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പ്രതിപക്ഷ ബഞ്ചില്‍ ഉണ്ടാകുന്നത് നല്ല കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എംപി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കുഞ്ഞാലിക്കുട്ടി നേരത്തെ നിയമസഭാംഗമായിരുന്നു. എന്തോ ചില പ്രതേ്യക സാഹചര്യം വരുന്നു എന്ന് തോന്നിയതിന്റെ ഭാഗമായി അദ്ദേഹം പാര്‍ലിമെന്റിലേക്ക് പോകണമെന്ന് ആഗ്രഹിച്ച് അങ്ങോട്ട് പോയി. അതിപ്പോള്‍ അവസാനിപ്പിച്ച് നിയമസഭയിലേക്ക് അദ്ദേഹം വരണമെന്ന് ലീഗ് ചിന്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭയില്‍ പ്രതിപക്ഷത്ത് കുഞ്ഞാലിക്കുട്ടിയെ പോലെ ഒരാള്‍ ഉണ്ടാകുന്നത് നല്ല കാര്യമാണ്. അതിനെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും പിണറായി പറഞ്ഞു.