Connect with us

National

ഹത്രാസ് പീഡനം: ജില്ലാ മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റി

Published

|

Last Updated

ലക്നോ | ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹത്രാസിലെ ജില്ലാ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി യു പി സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ 16 16 ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റം. ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്‌സ്‌കറിനെ മിര്‍സാപുരിലേക്കാണ് മാറ്റിയത്. നിലയില്‍ യു.പി. ജല്‍നിഗം അഡീഷണല്‍ എം.ഡി.യായ രമേശ് രഞ്ജനെ ഹത്രാസിലെ പുതിയ ജില്ലാ മജിസ്‌ട്രേറ്റായും നിയമിച്ചു.

ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റ് നടത്തിയ ഇടപെടലുകള്‍ വിവാദമായിരുന്നു. യുവതിയുടെ മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിച്ചതില്‍ ഉള്‍പ്പെടെ ഇദ്ദേഹത്തിന് പങ്കുണ്ടായിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തില്‍ ഹത്രാസിലെ മജിസ്‌ട്രേറ്റിന് എതിരെ നടപടി സ്വീകരിക്കാത്തതിനെ വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നോ ബഞ്ചും രംഗത്ത് വന്നിരുന്നു.

ഹത്രാസിന് പുറമെ ഗോണ്ട, പ്രതാപ്ഘട്ട്, ബല്‍റാംപുര്‍,ഫത്തേഹ്പുര്‍ ജില്ലാ മജിസ്‌ട്രേറ്റുമാരെയും നോയിഡ അഡീ. സി.ഇ.ഒ ഉള്‍പ്പെടെയുള്ളവരെയും വിവിധയിടങ്ങളിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്.