Connect with us

National

ഇന്ത്യയിൽ നാല് പേര്‍ക്ക് കൂടി അതിതീവ്ര കൊവിഡ്

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയില്‍ നാല് പേര്‍ക്ക് കൂടി അതിതീവ്ര കൊറോണ വൈറസ് ബാധ. മൂന്ന് പേര്‍ ബംഗളൂരുവില്‍ നിന്നും ഹൈദരാബാദിലെ ഒരാള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ജനികമാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവര്‍ സര്‍ക്കാറിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാണ്.

ഡല്‍ഹിയലും ബെംഗളൂരുവിലും നടത്തിയ പരിശോധനയില്‍ പത്ത് പേര്‍ക്കും ഹൈദരാബാദില്‍ മൂന്ന് പേര്‍ക്കും പശ്ചിമബംഗാളില്‍ ഒരാള്‍ക്കും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് പേര്‍ക്കുമാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.

യു കെയില്‍ കണ്ടെത്തിയ ജനിതമാറ്റം സംഭവിച്ച കൊറോണ വൈറസിന് മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യാപനശേഷിയുണ്ട്. നെതര്‍ലന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്, ആസ്‌ത്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപുര്‍ എന്നീ രാജ്യങ്ങളിലും നിലവില്‍ ജനിതമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest