സംസ്ഥാനത്ത് കൊവിഡ് പരിശോധനക്കുള്ള നിരക്കുകൾ കുറച്ചു

Posted on: January 1, 2021 2:34 pm | Last updated: January 1, 2021 at 9:47 pm

തിരുവനന്തപുരം | സംസ്ഥാനത്ത കോവിഡ് പരിശോധനക്കുള്ള നിരക്കുകകള്‍ 50 ശതമാനത്തോളം കുറച്ചു. ആര്‍ടിപിസിആര്‍ ടെസ്റ്റിന് 2100 രൂപയുണ്ടായിരുന്നത് 1500 ആയും ആന്റിജെന്‍ ടെസ്റ്റിന് 625 രൂപയുണ്ടായിരുന്നത് 300 രൂപയായുമാണ് കുറച്ചതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.

ജീന്‍എക്‌സ്‌പേര്‍ട്ട് ടെസ്റ്റിന് 2500 രൂപയും ട്രൂനാറ്റ് പരിശോധനക്ക് 1500 രൂപയും ആര്‍ ടി – ലാബ് പരിശോധനക്ക് 1150 രൂപയുമാണ് പുതുക്കിയ നിരക്ക്. ഐസിഎംആറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും അംഗീകാരമുള്ള എല്ലാ ലബോറട്ടറികളിലും ഇനി ഈ നിരക്കായിരിക്കും ഈടാക്കുക.

സംസ്ഥാന സര്‍ക്കാര്‍ ഇത് രണ്ടാം തവണയാണ് കൊവിഡ് പരിശോധനാ നിരക്കുകളില്‍ കുറവ് വരുത്തുന്നത്. ഐസിഎംആറിന്റെ ടെസ്റ്റ് കിറ്റിന് വില കുറഞ്ഞതാണ് നിരക്കുകളില്‍ കുറവിന് ഇടയാക്കിയത്.