സി പി എം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

Posted on: January 1, 2021 9:20 am | Last updated: January 1, 2021 at 9:20 am

തിരുവനന്തപുരം മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സി പി എം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്ക.ം ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയുമാണ് യോഗം ചേരുക. നിയമസഭാ തിരഞ്ഞെടുപ്പിലെ ഒരുക്കങ്ങളാണ് പ്രധാന ചര്‍ച്ച വിഷയം. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയം യോഗം ചര്‍ച്ച ചെയ്യും. തിരുവനന്തപുരം കോര്‍പറേഷനിലടക്കം ചില സ്ഥലങ്ങളില്‍, ചില സ്ഥാനാര്‍ഥികള്‍ക്കുള്ള അപ്രതീക്ഷിത തോല്‍വി പാര്‍ട്ടി ചര്‍ച്ച ചെയ്യും. താഴെക്കിടയിലുള്ള സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ യോഗം തീരുമാനം കൈക്കൊള്ളും. കര്‍ഷ നിയമത്തില്‍ പ്രമേയം അവതരിപ്പിക്കാന്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന സര്‍ക്കാര്‍ ആവശ്യം ആദ്യ ഘട്ടത്തില്‍ നിരാകരിച്ച ഗവര്‍ണര്‍ക്കെതിരെ യോഗത്തില്‍ വിമര്‍ശനമുണ്ടായേക്കും.