ന്യഡല്‍ഹി | ജനിതകമാറ്റം സംഭവിച്ച അതിവേഗ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നു. നോയിഡ, മീററ്റ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് ഓരോ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 25 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരെല്ലാം ബ്രിട്ടനില്‍ നിന്നെത്തിയവരാണ്. ഇവരുടെ കുടുംബാംഗങ്ങളുടെ ഉള്‍പ്പെടെ സാമ്പിളുകള്‍ പരിശോധിക്കുകയാണ്. സമ്പര്‍ക്കപട്ടികയും തയാറാക്കുന്നുണ്ട്.