പോലീസില്‍ അഴിച്ചുപണി; വിജയ് സാക്കറേക്കും എസ് ശ്രീജിത്തിനും എ ഡി ജി പി റാങ്ക്

Posted on: December 31, 2020 11:13 pm | Last updated: January 1, 2021 at 8:03 am

തിരുവനന്തപുരം |  2020ന്റെ അവസാന ദിനത്തില്‍ സംസ്ഥാനത്തെ പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. സുധേഷ് കുമാറിനെ വിജിലന്‍സ് ഡയറക്ടറായും ബി സന്ധ്യയെ ഫയര്‍ഫോഴ്‌സ് മേധാവിയാക്കിയും നിയമിച്ചു. വിജയ് സാക്കറേക്കും എസ് ശ്രീജിത്തിനും എ ഡി ജി പി റാങ്ക് നല്‍കി. വിജയ് സാക്കറേക്ക് ക്രമസമാധാന ചുമതലയുള്ള എ ഡി ജിപി യായി നിയമനം നല്‍കിയപ്പോള്‍ ശ്രീജിത്തിന് ക്രൈംബ്രാഞ്ച് മേധാവി സ്ഥാനമാണ്‌നല്‍കിയത്.

യോഗേഷ് ഗുപ്തയെ ബെവ്‌കോ എം ഡിയായി നിയമിക്കും. ഷെയ്ക്ക് ദര്‍വേഷ് സഹേബ് കേരള പോലീസ് അക്കാദമി ഡയറക്ടറാകും. എ ഡി ജി പി അനില്‍കാന്ത് റോഡ് സേഫ്റ്റി കമ്മീഷണറാകും, സ്പര്‍ജന്‍ കുമാര്‍ ക്രൈം ബ്രാഞ്ച് ഐജിയാകും, നാഗരാജുവാണ് പുതിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍. എ അക്ബര്‍ തൃശ്ശൂര്‍ റേഞ്ച് ഡി ഐ ജിയും കെ ബി രവി കൊല്ലം എസ് പിയുമാകും. രാജീവ് പിബിയാണ് പത്തനംതിട്ട എസ്പി, സുജിത് ദാസ് പാലക്കാട് എസ്പിയാകും.

കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്രയെ മാറ്റി. ആര്‍ ഇളങ്കോയാണ് പുതിയ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍. കെ പി 4 ന്റെ ചുമതലയാണ് യതീഷ് ചന്ദ്രക്ക് നല്‍കിയത്. നവനീത് കുമാര്‍ ശര്‍മ കണ്ണുര്‍ റൂറല്‍ എസ് പിയാകും.