രാജ്യത്തെ സ്വയം പര്യാപ്തമാക്കാനെന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണ് ആത്മനിർഭർ ഭാരത്. 2020 മെയ് മാസത്തിൽ പ്രഖ്യാപിച്ച കൊവിഡ് വായ്പാ പാക്കേജിനപ്പുറം വാചകമേളകളല്ലാതെ സാധാരണക്കാർക്ക് വേണ്ട ഒരു ചുവടുവെപ്പും ഇതുവഴി സർക്കാർ നടത്തിയിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ വെച്ചുനീട്ടിയും നികുതി വെട്ടിക്കുറച്ചും കോർപറേറ്റ് പ്രീണനം നടത്താനുള്ള തട്ടിപ്പ് മാത്രമായിരുന്നു ആത്മനിർഭർ ഭാരത്.