ഉത്തര്‍ പ്രദേശില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ വെച്ച് സഹപാഠിയെ വെടിവെച്ചുകൊന്നു

Posted on: December 31, 2020 3:43 pm | Last updated: December 31, 2020 at 7:26 pm

ലക്‌നോ | ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ വെച്ച് സഹപാഠിയെ വെടിവെച്ചുകൊന്നു. ക്ലാസ് മുറിയില്‍ ഇരിപ്പിടത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.

തര്‍ക്കത്തെ തുടര്‍ന്ന് അമ്മാവന്റെ തോക്ക് സ്‌കൂളിലേക്ക് കൊണ്ടുവന്നാണ് ഇന്ന് രാവിലെ സഹപാഠിയെ 14കാരന്‍ കൊന്നത്. ബുധനാഴ്ചയാണ് തര്‍ക്കമുണ്ടായത്. കൃത്യം നടത്തിയ വിദ്യാര്‍ഥിയുടെ അമ്മാവന്‍ സൈന്യത്തിലാണ്. ഇപ്പോള്‍ അവധിക്ക് വീട്ടിലുണ്ട്.

ലൈസന്‍സുള്ള റിവോള്‍വറാണ് വിദ്യാര്‍ഥി മോഷ്ടിച്ച് സഹപാഠിയെ വകവരുത്താന്‍ കൊണ്ടുവന്നത്. വിദ്യാര്‍ഥിയുടെ ബാഗില്‍ മറ്റൊരു നാടന്‍ തോക്കും കണ്ടെത്തിയിട്ടുണ്ട്.

ALSO READ  യോഗിയുടെ ഗുജറാത്ത് ദളിതുകളെ വിരുന്നൂട്ടുന്ന വിധം