Connect with us

National

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി | ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി 2021 ജനുവരി 10 വരെ നീട്ടി. നേരത്തെ ഡിസംബര്‍ 31 ആയിരുന്നു അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത്. കമ്പനികള്‍ക്ക് ഫെബ്രുവരി അഞ്ച് വരെ റിട്ടേണുകള്‍ നല്‍കാം.

ജി എസ് ടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി 2021 ഫെബ്രുവരി 28 വരെയും നീട്ടിയിട്ടുണ്ട്. ഐ ടി ആര്‍-1, ഐ ടി ആര്‍-4 എന്നീ ഫോമുകളില്‍ റിട്ടേണുകള്‍ സമര്‍പ്പിക്കുന്നവര്‍ക്കാണ് ഇളവ് നല്‍കുക. വിവിധ് സേ വിശ്വാസ് സ്‌കീം പ്രകാരം നികുതി തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാനുള്ള കാലാവധി 2021 ജനുവരി 31 വരെയാക്കി ദീര്‍ഘിപ്പിച്ചു.

Latest