Kerala
കേരള പോലീസ് അക്കാദമി വെബ്‌സൈറ്റ് ഹാക്ക് ചെയ്ത; ഉത്തരവാദിത്വമേറ്റ് സൈബര്‍ വാരിയേഴ്‌സ്

തിരുവനന്തപുരം | നെയ്യാറ്റിന്‍കര സംഭവത്തില്‍ പ്രതിഷധിച്ച് കേരള പോലീസ് അക്കാദമി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. കേരള സൈബര്‍ വാരിയേഴ്‌സ് ആണ് ഹാക്ക് ചെയ്തത്. ഫേസ്ബുക്ക് പേജിലൂടെ സൈബര്‍ വാരിയേഴ്‌സ് ഉത്തരവാദിത്വം ഏറ്റെടുത്തു. നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹാക്ക് ചെയ്തതെന്നാണ് ഹാക്കര്‍മാര്‍ വ്യക്തമാക്കി. വെബ്‌സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.
നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അച്ഛന് കുഴിയെടുത്ത മകനെ തടയാന്‍ ശ്രമിച്ച പോലീസുകാരാണ് മോശമായി പെരുമാറിയത്. തന്റെ അച്ഛനെ നിങ്ങളാണ് കൊന്നതെന്നും അമ്മകൂടിയെ ഇനി മരിക്കാനുള്ളെന്നും മകന്‍ പറയുമ്പോള്‍ “അതിനു ഞാന്‍ എന്ത് വേണം” എന്നായിരുന്നു പോലീസുകാരന്റെ പ്രതികരണം.ഇതിനെതിരെ പോലീസിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിലും വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.