Connect with us

National

ബ്രിട്ടണിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് റദ്ദാക്കിയ നടപടി ദീര്‍ഘിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ബ്രിട്ടണില്‍ നിന്നു ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയ നടപടി അടുത്ത മാസം ഏഴ് വരെ നീട്ടി. ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ജനുവരി ഏഴ് വരെ വിലക്ക് തുടരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.

രാജ്യത്ത് പത്ത് ലാബുകളിലായി 107 സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് 20 പേരില്‍ അതീതീവ്രവൈറസ് കണ്ടെത്തിയത്. രോഗം ബാധിച്ചവരില്‍ ഉത്തര്‍പ്രദേശിലെ മീററ്റിലെ രണ്ട് വയസുകാരിയും ഉള്‍പ്പെടുന്നു. പുതിയ സാഹചര്യത്തിലാണ് ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് അടുത്ത മാസം ഏഴ് വരെ നീട്ടിയത്. . ഈ മാസം 31 വരെയായിരുന്നു നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.