Kerala
വയനാട് ജില്ലാ പഞ്ചായത്ത് നറുക്കെടുപ്പിലൂടെ യു ഡി എഫിന്

കല്‍പ്പറ്റ | വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ യു ഡി എഫിന്. കോണ്‍ഗ്രസ് അംഗം ഷംസാദ് മരക്കാറാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 16 അംഗങ്ങള്‍ വീതമുള്ള ജില്ലാ പഞ്ചായത്തില്‍ എല്‍ ഡി എഫിന്റേയും യു ഡി എഫിന്റേയും എട്ട് അംഗങ്ങള്‍ വീതമാണ് ജയിച്ചത്. ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഇരു മുന്നണിയും സ്വന്തം സീറ്റുകള്‍ ഉറപ്പിച്ചു. തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ യു ഡി എഫിനെ ഭാഗ്യം തുണക്കുകയായിരുന്നു.
എക്കാലവും യു ഡി എഫിന്റെ കുത്തകയായിരുന്നു വയനാട് ജില്ലാ പഞ്ചായത്ത്. എന്നാല്‍ ആദ്യമായി ഇത്തവണ വലിയ അട്ടിമറികള്‍ നടത്തി എല്‍ ഡി എഫ് ഒപ്പമെത്തുകയായിരുന്നു. യു ഡി എഫിന്റെ പല പ്രമുഖരും ജനകീയ വോട്ടെടുപ്പില്‍ പരാജയം നുകരുകയായിരുന്നു. എന്നാല്‍ ഭാഗ്യത്തിലൂടെ വീണ്ടും ഭരണം യു ഡി എഫിന് ലഭിച്ചു. ഉച്ചക്ക് ശേഷം വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും.