Connect with us

Covid19

രാജ്യത്ത് അതിവേഗ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 20 ആയി

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച അതിവേഗ കൊവിഡ് വൈറസ് കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയ 20 പേര്‍ക്ക് ഇതിനകം വൈറസ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം രണ്ട് വയസുള്ള കുട്ടിയടക്കം 12 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഡല്‍ഹിയില്‍ എട്ട്, ബെംഗളൂരുവില്‍ ഏഴ്, ഹൈദരാബാദില്‍ഡ മൂന്ന്, കൊല്‍ക്കത്ത, പുനെ എന്നിവിടങ്ങളില്‍ ഓരോ കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചവരെ വെവ്വേറെ മുറികളില്‍ പ്രത്യേകം സമ്പര്‍ക്കവിലക്കിലാക്കിയെന്നും സ്ഥിതി ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇവരുമായി സമ്പര്‍ക്കമുണ്ടായ സഹയാത്രികര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

കോവിഡിനുകാരണമായ സാര്‍സ് കോവ്-2 വൈറസിന്റെ ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വകഭേദമാണ് ഇവരില്‍ കണ്ടെത്തിയത്. സംസ്ഥാന സര്‍ക്കാറുകളുടെ നേതൃത്വത്തില്‍ പ്രത്യേക മുറികളില്‍ ഒറ്റക്കാണ് സമ്പര്‍ക്കവിലക്കിലാക്കിയത്. സാധാരണ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ ജനിതകഘടനാപരിശോധന നടന്നുവരികയാണ്.

നവംബര്‍ 25-നുശേഷം 33,000 പേരാണ് ബ്രിട്ടനില്‍നിന്നെത്തിയത്. ഇവരെ പരിശോധ്ക്ക് വിധേയമാക്കിയതില്‍ 114 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാംപിളുകള്‍ ജനിതകഘടനാശ്രേണി നിര്‍ണയത്തിനായി രാജ്യത്തെ പത്ത് പ്രമുഖ ലാബുകളുടെ കണ്‍സോര്‍ഷ്യത്തിന് അയച്ചുകൊടുത്തു. അതിലാണ് 20 പേരില്‍ പുതിയതരം വൈറസ് ബാധ കണ്ടെത്തിയത്.

 

 

Latest