National
കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നിരാഹാര സമരം; പ്രഖ്യാപനവുമായി അന്നാ ഹസാരെ

ന്യൂഡല്‍ഹി | കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നിരാഹാര സത്യഗ്രഹം നടത്തുമെന്ന് ഗാന്ധിയന്‍ അന്നാ ഹസാരെ. അടുത്ത മാസം ഡല്‍ഹിയിലാണ് സത്യഗ്രഹ സമരം ആരംഭിക്കുക. ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം 34 ാം ദിവസത്തിലേക്ക് കടന്നതിനിടെയാണ് അന്നാ ഹസാരെയുടെ സമര പ്രഖ്യാപനം.
അതിനിടെ, പ്രക്ഷോഭത്തിന്റെ ഭാഗമായി കര്‍ഷക സംഘടനകള്‍ നാളെ നടത്താന്‍ തീരുമാനിച്ചിരുന്ന ട്രാക്ടര്‍ റാലി വ്യാഴാഴ്ചത്തേക്ക് മാറ്റി. നാളെ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടക്കുന്ന പശ്ചാത്തലത്തിലാണിത്.
---- facebook comment plugin here -----